കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.

16

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. സഭ ചേരേണ്ടതായ അടിയന്തര സാഹചര്യം ഇല്ലെന്ന് നിലപാടെുത്ത ഗവര്‍ണര്‍ സ്പീക്കറോട് ഇക്കാര്യത്തില്‍ വിവിശദീകരണം ആവശ്യപ്പെട്ടു.

നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സഭ ചേരാന്‍ ഗവര്‍ണറുടെ അനുമതി കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാല്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സമ്മേളനത്തിന് ​ഗവര്‍ണര്‍ അനുമതി നല്‍കും എന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍.

NO COMMENTS