കേരള സ്റ്റേറ്റ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പാട്രണായി ഗവർണർ ചുമതലയേറ്റു

106

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പാട്രണായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു. രാജ്ഭവ നിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും സ്‌കൗട്ട് ആന്റ് ഗൈഡ്സ് ചീഫ് കമ്മീഷ്ണറുമായ കെ.ജീവൻബാബു, സ്‌കൗട്ട് കമ്മീഷ്ണർ ഇ.യു.രാജൻ, ഗൈഡ്സ് കമ്മീഷ്ണർ പി.അനിത കുമാരി, മറ്റു ഉദ്യോഗസ്ഥ രായ കെ.എൻ.മോഹൻകുമാർ, എം. വസന്ത, അബ്ദുൾ മജീദ്, ഷീല ജോസഫ്, പ്രദീപ്കു മാർ, കലാദേവി, പീറ്റർ ടി.സി. തുടങ്ങിയവർ സംബന്ധിച്ചു.

സ്‌കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളുടെ സ്‌കൂളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഗവർണർ ഉദ്യോഗസ്ഥരോട് ആരാ ഞ്ഞു. പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി.

NO COMMENTS