മാർച്ച് ഒൻപതിലെ ലോക്അദാലത്ത് പ്രയോജനപ്പെടുത്തണം: ഗവർണർ

144

തിരുവനന്തപുരം : വളരെക്കാലമായി തീർപ്പാക്കാതെ കിടക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ മാർച്ച് ഒൻപതിന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ലോക്അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്താൻ ഗവർണർ പി.സദാശിവം ജനങ്ങളോടഭ്യർത്ഥിച്ചു.

കോടതി വ്യവഹാരങ്ങൾക്കു പുറമെ മോട്ടോർ വാഹന അപകട ക്ലെയിം, റവന്യൂ കേസുകൾ, ആദായവില്പന നികുതി സംബന്ധവും, വൈദ്യുതി-ജല വിതരണം (മോഷണക്കേസ് ഒഴികെ), ശമ്പളവും പെൻഷനുമുൾപ്പെടെയുള്ള സർവ്വീസ് കേസുകൾ, സർവ്വേ അതിർത്തി തർക്കങ്ങൾ, ബാങ്കിങ്, ഇൻഷുറൻസ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴിൽത്തർക്കം, പിൻതുടർച്ചാവകാശത്തർക്കം, വസ്തു നികുതി തുടങ്ങി പല മേഖലകളിലുമുള്ള തർക്കങ്ങൾ ലോക്അദാലത്ത് കൈകാര്യം ചെയ്യും.നിയമ അതോറിറ്റികളും സമിതികളുമായുള്ള ഫലപ്രദമായ സമ്പർക്കത്തിലൂടെ പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ അദാലത്തിനു മുന്നിലെത്തിക്കാൻ അധികാരികളുടെ സജീവ സഹകരണം ഉണ്ടാകണമെന്ന് ഗവർണർ ഓർമ്മിപ്പിച്ചു.

NO COMMENTS