ഹരിതനിയമങ്ങള്‍ ക്യാമ്പയിന് തുടക്കമായി

169

കാസറഗോഡ് : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത നിയമങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. 38 പഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കായുള്ള ജില്ലയിലെ ക്യാമ്പയിന്റെ ആദ്യഘട്ട പരിശീലനം ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനത്തില്‍ ഹരിതനിയമങ്ങള്‍ എന്ന ക്യാമ്പയിന്റെ പ്രസക്തി ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ വിശദീകരിച്ചു.

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ഡി.വൈ.എസ്.പി വിജിലന്‍സ് കെ. ദാമോദരനും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തെക്കുറിച്ച് ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ എസ് ഹേമാംബികയും പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളെക്കുറിച്ച് എ.ഇ, കെ.എസ്.പി.സി.ബി, സനില്‍ കെയും ജലമലിനീകരണത്തിനെതിരെയുള്ള നിയമങ്ങളെക്കുറിച്ച് ടി. ഭാസ്‌കരനും മാലിന്യ സംസ്‌കരണവും കേരള പഞ്ചായത്ത് രാജ്/മുന്‍സിപ്പാലിറ്റി നിയമങ്ങളെക്കുറിച്ച് പി.കെ ചന്ദ്രശേഖരനും ശുചിത്വം – മാലിന്യ സംസ്‌കരണ നിയമങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെക്കുറിച്ച് വൈ. നാരായണയും ക്ലാസുകള്‍ കൈകാര്യം ചെയ്തു. കില ജില്ലാ കോര്‍ഡിനേറ്റര്‍ പത്മനാഭന്‍ സംസാരിച്ചു.

NO COMMENTS