കൂട്ട ബലാത്സംഗംത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

164

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗംത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌.

തുക രണ്ടാഴ്ചക്കുള്ളില്‍ നല്‍കാനാണ്‌ ഉത്തരവ്. ഇത്‌ കൂടാതെ സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും നല്കണം. കലാപത്തിന്‌ ശേഷമുള്ള ബില്‍ക്കിസ് ബാനുവിന്റെ നിസ്സഹായ അവസ്‌ഥ പരിഗണിച്ചാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതോണ് നിര്‍ണ്ണായക ഉത്തരവ്.

അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു ഗുജറാത്ത് വംശഹത്യക്കിടെ 2002 മര്‍ച്ച്‌ മൂന്നിനാണ് 22 തവണ കൂട്ട ബലാസംഗത്തിനിരയായത്‌. ബില്‍ക്കിസ് ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികള്‍ നിലത്തടിച്ച്‌ കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകവും ബില്‍ക്കിസ് കാണേണ്ടിവന്നു. ഗുജറാത്തിലെ ദാഹോദ്‌ ജില്ലയിലെ ദേവഗഡ്‌ ബാരിയിലായിരുന്നു ഈ അക്രമം നടന്നത്‌.

കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞുവെന്നും ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്തിയതായും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

NO COMMENTS