തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ശ്രീകല എന്ന ഡോക്ടറിനെതിരെയാണ് പരാതി.ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ കാരണം ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍ കുഞ്ഞിനെ ചികിത്സി ക്കാൻ വിസമ്മതിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഡോക്ടറിനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പനിയും ശ്വാസംമുട്ടലും മൂലം ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടര്‍ തയ്യാറായില്ല.
വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പി ക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെ തിരെയാണ് പരാതി.