സംസ്ഥാനത്ത് ചൂട് കൂടി വരുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉഷ്ണ തരംഗം, സൂര്യാഘാതം, സൂര്യതാപം തുടങ്ങിയ ഉഷ്ണകാല രോഗങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് കൂടുതല്‍ ജാഗ്രത പാലിയ്ക്കേണ്ടതുണ്ട്. വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ദാഹമില്ലാത്ത സമയത്തു പോലും ധാരാളം വെള്ളം കുടിയ്ക്കണമെന്നും കവലകള്‍, മാര്‍ക്കറ്റുകള്‍, തുടങ്ങിയ പൊതു ഇടങ്ങളിലൊക്കെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ഇടപെടലുകള്‍ നടത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.