എവറസ്റ്റിന് സമീപം ഹെലികോപ്റ്റര്‍ തകർന്നുവീണു

19

നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ ഹെലികോപ്റ്റർ തകര്‍ന്നുവീണു.ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് അഞ്ച് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റർ 9N-AMV ആണ് തകര്‍ന്നുവീണത്. വലിയ സ്ഫോടനത്തോടെ ഹെലികോപ്റ്റര്‍ തകര്‍ന്നതായും അപകടസ്ഥലത്ത് നിന്ന് തീ പടരുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. യാത്രയാരംഭിച്ച്‌ പതിനഞ്ചം മിനിറ്റില്‍ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടമായിരുന്നു. ഭകഞ്ചെ ഗ്രാമത്തിലെ ലംജുരയിലെ ചിഹന്ദണ്ടയില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

മെക്‌സിക്കയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പ്പെട്ടത്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY