വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും ജോലി ചെയ്യേണ്ടി വരും.
എസ്. എസ്. എൽ. സിയാണ് യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ക്‌ളീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യണം. ബയോഡാറ്റ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്‌ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ ഓഫീസിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 8281999057.