ലക്ഷ ദ്വീപിൽ കളക്ടറുടെ കോലം കത്തിച്ച സമരക്കാരെ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

20

കവരത്തി : ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടര്‍ അസ്കര്‍ അലിയുടെ കോലം കത്തിച്ചതിനു റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഉടനടി കവരത്തി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിനു മുന്‍പ് വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാക്കാനാണു നിര്‍ദേശം.

ജാമ്യം ലഭിക്കുന്ന കുറ്റം ആരോപിച്ച്‌ അറസ്റ്റിലായ പ്രതിഷേധക്കാര്‍ അഞ്ച് ദിവസമായി റിമാന്‍ഡില്‍ കഴിയുന്നതില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധക്കാരെ അന്യായമായി തടങ്കലിലാക്കിയിരിക്കയാണന്നാരോപിച്ച്‌ ദീപ് നിവാസിയായ സെയ്ദ് മുഹമ്മദ് കോയ സര്‍പ്പിച്ചഹര്‍ജിയാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

മറ്റു കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട കാര്യമാണ് പരിശോധിക്കുന്ന തെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

NO COMMENTS