ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാരിനെതിരെ കര്‍ണാടക ഹൈക്കോടതി. നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ്. പോലീസിന് തോന്നിയത് പോലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും കോടതി വിമര്‍ശിച്ചു.
നിയമപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂന്ന് ദിവസം മുമ്ബ് മുന്‍കൂറായി അനുമതി തേടിയ പ്രതിഷേധങ്ങള്‍ അനുവദിക്കണം. 144 പ്രഖ്യാപിച്ചതിന്റെ നിയമസാധൂത വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കും.