കണ്ണൂരിൽ സുഫി മക്കാനി ഹോട്ടൽ ഉടമയും കണ്ണൂർ സ്വദേശിയുമായ ജംഷീർ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടൽ അടച്ച് കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ താഴെത്തെരു ഭാഗത്ത് വെച്ച് കാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ കയ്യേറ്റത്തിനി ടെയാണ് ജംഷീറിന് കുത്തേറ്റത്.
ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ വെന്നും പോലീസ് വ്യക്തമാക്കി.ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.