മാനവീയം യൂണിറ്റ് സമ്മേളനം സുനിൽ പട്ടിമറ്റം ഉദ്ഘാടനം ചെയ്തു

100

തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ തിരുവനന്തപുരം സിറ്റി മേഖല കമ്മിറ്റിയുടെ കീഴിലുള്ള മാനവീയം യൂണിറ്റ് സമ്മേളനം പ്രശസ്ത പാവ നാടക കലാകാരൻ സുനിൽ പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തി ആരംഭിച്ച യൂണിറ്റ് സമ്മേളനത്തിന് എഴുത്തുകാരനും മായാജാല കലാകാരനുമായ വിജയാലയം വിജയകുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആർ കെ അനിൽകുമാറിനെ സെക്രട്ടറിയായും പ്രസിഡൻ്റായി ശുഭയെയും തിരഞ്ഞെടുത്തു.

വിജയാലയം വിജയകുമാർ സൂസി കെ പി എ സി എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.
പള്ളിച്ചൽ സുരേഷ്, സുരേഷ് അമ്പലമുക്ക് എന്നിവരെ ജോ.സെക്ര ട്ടറമാരായും ട്രഷററായി സാം നെയ്യാറ്റിൻകരയെയും പുതിയ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.

മൺമറഞ്ഞുപോയ കലാകാരന്മാരെ അനുസ്മരിച്ച ചടങ്ങിൽ സിറ്റി മേഖലാ സെക്രട്ടറി എബ്രഹാം തോമസ് സ്വാഗതവും സെക്രട്ടറി ആർ കെ അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രശസ്ത കലാകാരന്മാർ പങ്കെടുത്തു.

NO COMMENTS