ബേട്ടൂല്‍: ഇന്നലെ മധ്യപ്രദേശിലെ ബേട്ടൂലില്‍ ആണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഭർത്താവും ഭാര്യയും തമ്മിലുള്ള വഴക്കിനിടയിലാണ് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റിയത് കവിതയുടെ ഒരു കൈ പൂര്‍ണമായും മറ്റൊരു കൈയിലെ മൂന്ന് വിരലുകളും വെട്ടിമാറ്റി. ഇവരെ ആശുപത്രിയിലെത്തിച്ച് വെട്ടിമാറ്റിയ ഭാഗങ്ങള്‍ വീണ്ടും തുന്നിച്ചേര്‍ത്തെങ്കിലും ശരിയായി പ്രവര്‍ത്തി ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി.
17കാരിയായ മകളോടൊപ്പം ഉറങ്ങിക്കിടക്കവെയാണ് രാജു ഭാര്യയെ ആക്രമിച്ചത്. ഇരുവരും നിരന്തരമായി വഴക്കിടുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കവിത വന്ശങ്കര് എന്ന സ്ത്രീക്കാണ് ആക്രമണത്തില്‍ ദാരുണമായി പരിക്കേറ്റത്. ഇവരുടെ ഭര്‍ത്താവ് രാജു വന്ശങ്ക റിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.