ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

36

കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) യെയാണ് ഭർത്താവ് സുരേന്ദ്രൻ പിള്ള കഴുത്തറുത്ത് കൊലപ്പെടുത്തിയത് .

രാവിലെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തിൽ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്തു കയായിരുന്നു. സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗ മായിരുന്നുവെന്നും ഇയാൾ സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നതായും ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കളും നാട്ടുകാരും പറയുന്നു .

ബന്ധുക്കൾ പറഞ്ഞു ഇരുവരും തയ്യൽ തൊഴിലാളികളാണ്. മക്കൾ: സനൽ, സുബിൻ മരുമക്കൾ അശ്വതി, സാന്ദ്ര. ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി .

NO COMMENTS

LEAVE A REPLY