കാസര്‍കോട്: വിദ്യാനഗര്‍ സ്വദേശി സെല്‍ജോയുടെ ഭാര്യ പ്രമീളയെ കാണാതായതിനെത്തുടര്‍ന്നാണ് തെക്കില്‍ പുഴയില്‍ തിരച്ചില്‍ നടത്തിയത്.കൊല്ലം കുണ്ടറ സ്വദേശിയാണ് പ്രമീള. പ്രമീളയെ ഒരാഴ്ച മുന്‍പ്കാണാതായിരുന്നു. ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി സംശയം. തന്റെ ഭാര്യയെ കാണുന്നില്ലെന്ന്കഴിഞ്ഞ മാസമാണ് സെല്‍ജോ പോലീസില്‍ പരാതി നല്‍കുന്നത്.അന്വേഷണത്തിനിടെ സംശയം തോന്നിയ പോലീസ് സെല്‍ജോയെ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനിടെയാണ് കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്.ഇയാള്‍ തന്നെ പ്രമീളയെ കൊലപ്പെടുത്തി തെക്കില്‍ പുഴയില്‍ കെട്ടി താഴ്ത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ്തിരച്ചില്‍.