കാമുകിയുമൊത്ത് ഷോപ്പിംഗിനെത്തിയ ഭര്‍ത്താവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ടടിച്ചു

51

കഴിഞ്ഞ ദിവസം ദില്ലയിലെ ഗാസിയാബാദ് മാര്‍ക്കറ്റിൽ കാമുകിയുമൊത്ത് ഷോപ്പിംഗിനെത്തിയ ഭര്‍ത്താവിനെയാണ് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ടടിച്ചത്. ഭര്‍ത്താവ് തന്റെ കാമുകിയുമായി ഷോപ്പിംഗ് നടത്തുന്നുണ്ടെന്ന് അറിഞ്ഞ തോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനെ കാമുകിയുമായി കണ്ടതോടെ ഭാര്യ മര്‍ദ്ദനം ആരംഭിച്ചു.

ഭാര്യയോടൊപ്പം ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ കോളറില്‍ പിടിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഈ സമയത്ത് പരിസരത്ത് ഒട്ടേരെ പേര്‍ ഇതൊക്കെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച കാമുകിയെയും ഭാര്യ കണക്കിന് അടിച്ചിട്ടുണ്ട്. ആളുകൂടിയതോടെ കടക്കാരന്‍ പ്രശ്‌നങ്ങള്‍ കടയുടെ പുറത്ത് നിന്ന് പറഞ്ഞു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുകയാണെന്ന് പൊലീസും അറിയിച്ചു. ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് ഭാര്യ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. അമ്മയോടൊപ്പം കര്‍വാ ചൗത്തില്‍ ഷോപ്പിംഗിന് എത്തിയതായിരുന്നു അവര്‍.

ഈ സമയത്താണ് ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായി അവര്‍ കണ്ടത്. രാജ്യത്തിന്റെ വടക്കന്‍, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കൂടുതലായി ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് കര്‍വാ ചൗത്ത്. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ ഉപവാസം ആചരിക്കുകയും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കാര്‍ത്തികത്തിലെ കൃഷ്ണ പക്ഷത്തിന്റെ നാലാം ദിവസം അല്ലെങ്കില്‍ ഇരുണ്ട രണ്ടാഴ്ചയാണ് കര്‍വാ ചൗത്ത് ആഘോഷിക്കുന്നത്.

NO COMMENTS