തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും

46

കണ്ണൂർ: മലബാറിലെ ആദ്യത്തെ ആറുവരിപാതയായ തലശ്ശേരി മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്ഫ റൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സ്‌പീക്കർ എ എൻ ഷംസീറും ഡബിൾ ഡക്കർ ബസിലൂടെ യാത്ര നടത്തും.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുതു ച്ചേരി ഗവർണർ തമിഴിസൈ സൗന്ദർ രാജൻ, കേന്ദ്രമന്ത്രിമാരായ വി.കെ. സിങ്, വി. മുരളീധരൻ, പുതുച്ചേരി പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

45 മീറ്റർ വീതിയിൽ 18.6 കിലോ മീറ്റർ നീളത്തിൽ ബൈപ്പാസ് പൂർത്തിയാവു ന്നത്. 1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമാണ പ്രവർത്തന ങ്ങൾ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് അഴിയൂർ മുതൽ കണ്ണൂർ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. രാവി ലെ എട്ട് മുതൽ ടോൾ ഈടാക്കിത്തുടങ്ങും. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു.

NO COMMENTS

LEAVE A REPLY