കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ രണ്ട് വർഷത്തിൽ കൂടുതൽ കുടിശിക വരു ത്തിയ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കാനുള്ള അവസാന തീയതി നവംബർ 26 ആയിരിക്കുമെന്നും അന്നേദിവസം ഞായറാഴ്ച ആണെങ്കിലും കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസ് പ്രവർത്തിക്കുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ സ്മിത എസ് ആർ അറിയിച്ചു. കുടിശിക അടവാക്കാൻ വരുന്ന അംഗങ്ങൾ ആധാർ കാർഡിന്റെ പകർപ്പ് കൂടി കൊണ്ട് വരണമെന്നും അറിയിപ്പിൽ പറയുന്നു.