കൊച്ചി: നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് ശബ്ദരേഖയിൽ പറയു ന്നത്. കേസിൽ നിർണായക വിവരങ്ങൾ നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വെച്ചാകും ദിലീപിനെ വീണ്ടും ചോദ്യംചെയ്യുന്നത്.
തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലാകും കാവ്യയെ ചോദ്യം ചെയ്യുന്നത്.