ജാമിഅ നൂരിയ്യ 56-ാം വാര്‍ഷിക സനദ്ദാന സമ്മേളനം ഇന്ന്

148

ജാമിഅ നൂരിയ്യയുടെ 56-ാം വാര്‍ഷികത്തിന് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനം ഇന്ന് തുടങ്ങും. ഇതിനായി ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങി കഴിഞ്ഞു. ഇന്ന് തുടങ്ങുന്ന 54-ാം സനദ്ദാന സമ്മേളനം 13-ന് സമാപിക്കും.

കേരളത്തിലെ മതപഠന രംഗത്തെ സുശക്തവും പരമ്ബരാഗതവുമായ ദര്‍സ് പഠന സംവിധാനത്തിന്റെ ഭാഗമായ ആയിരക്കണക്കിന് വിദ്യര്‍ഥികളുടെ സംസ്ഥാന സംഗമം സമ്മേളനത്തില്‍ ഉണ്ടാകും. കൂടാതെ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥികളുടെ കലാമേള നടക്കും. ഒപ്പം തന്നെ കര്‍മരംഗത്തേക്കിറങ്ങുന്ന മൂവ്വായിരം ആമില വൊളന്റിയര്‍മാരുടെ സമര്‍പ്പണവും ഈ സമ്മേളനത്തില്‍ നടക്കും.239 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സനദ് സ്വീകരിക്കുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടങ്ങും. സയ്യിദ് മുഫ്തി ആലേ റസൂല്‍ ഹബീബ് ഹാശിമി ആണ് പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

NO COMMENTS