നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്ക് ജഡ്ജി കൂടുതല്‍ സമയം തേടി .

54

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്ക് കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം വര്‍ഗീസ്. ഈ വര്‍ഷം മെയ് മാസത്തോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാകേണ്ടതായിരുന്നു. കൊറോണയും ലോക്ക്ഡൗണും കാരണം നടപടികള്‍ വൈകിയ സാഹചര്യത്തിലും പ്രതികള്‍ സമര്‍പ്പിച്ച ചില ഹര്‍ജികള്‍ കാരണവും വിചാരണ കൃത്യസമയം തുടങ്ങാന്‍ സാധിച്ചില്ല. ഇക്കാരണത്താൽ വിചാരണക്ക് ജഡ്ജി കൂടുതല്‍ സമയം തേടി കോടതി നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കൂടുതല്‍ സമയം തേടിയിരിക്കുന്നത്.

വിചാരണയുടെ ആദ്യ നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പ് കോടതി ആരംഭിച്ചിരുന്നു. നടിയുടെ ക്രോസ് വിസ്താ രമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായിരുന്നു. ഇതിനിടെ പല സക്ഷികളും കൂറുമാറുകയുമുണ്ടായി.

നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. 2017 ഫെബ്രുവരി 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂര്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘം അറസ്റ്റിലായ കേസില്‍ പിന്നീടാണ് നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്നാണ് ആരോപണം. ദിലീപിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിയും വന്നു.

വിചാരണ കോടതിയുടെ ആവശ്യം ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്കുക. സമയം നീട്ടി നല്‍കാനാണ് സാധ്യത. മൂന്ന് മാസമോ ആറ് മാസമോ നീട്ടി നല്‍കിയേക്കും.

NO COMMENTS