കാസര്‍കോട് : അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍കുതിപ്പിലാണ് കേരളം. നാളിതുവരെ കാണാത്ത തരത്തില്‍ സംസ്ഥാനത്തെ ജനജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന അനേകം പദ്ധതികള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക് ധനലഭ്യത ഉറപ്പാക്കിക്കൊണ്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഈ വികസനകുതിപ്പിന് പുതിയ ഊര്‍ജം പകരുന്നു.
അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ വിഭാവനം ചെയ്തത് 50000 കോടി രൂപയുടെ അടി സ്ഥാന സൗകര്യ വികസനപദ്ധതികളാണ് . സര്‍ക്കാര്‍ മൂന്നര വര്‍ഷം പിന്നിട്ട ഈ കാലയളവില്‍ 54678 കോടിയുടെ 687 പദ്ധതികള്‍ക്കാണ് ഇതുവരെ അനുമതി നല്‍കിയത്. 4500 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം നടപ്പാക്കി കഴി ഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹ്യവികസനവും ലക്ഷ്യമിടുന്ന കിഫ്ബിയുടെ കേരളനിര്‍മ്മിതി അടിസ്ഥാന സൗകര്യ വികസനപദ്ധതികളെ അടുത്തറിയാനും സമാനതകളില്ലാത്ത വികസനമുന്നേറ്റത്തെ കണ്ടറി യാനും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കിഫ്ബി പ്രദര്‍ശനത്തിലുടെ കാസര്‍കോട് ജില്ലയിലെ പൊതുജനങ്ങള്‍ക്കും അവസരം ലഭിക്കുന്നു.
വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുരോഗമിക്കുന്നതും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതികളുടെ വികസന പ്രദര്‍ശനത്തിനും ബോധവത്കരണ പരിപാടിക്കും ജനുവരി 28 ന് തുടക്കമാകും. കാസര്‍കോട് നുള്ളിപ്പാടിയില്‍ വൈകുന്നേരം മൂന്നിന് പ്രദര്‍ശനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനമേളയുടെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന് , എം.സി.കമറുദ്ദീന്‍ , കെ.കുഞ്ഞി രാമന്‍, എം.രാജഗോപാലന്‍ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍,നഗരസഭാ അധ്യക്ഷ ന്മാരായ വി.വി.രമേശന്‍,കെ.പി.ജയരാജന്‍,ബീഫാത്തിമ ഇബ്രാഹിം എന്നിവര്‍ വികസന കാഴ്ചപ്പാടുകള്‍ അവതരി പ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഐ.എ.എസ്. സ്വാഗതം പറയും. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.കെ.എം.എബ്രഹാം കേരളനിര്‍മ്മിതി അവതരണം നടത്തും.
രാത്രി ഏഴുമണി മുതല്‍ ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന പ്രശ്‌നോ ത്തരിയും കാസര്‍കോട് ജില്ലയിലെ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ടെലി പ്രവാസി ക്വിസ് മത്സരവും നടക്കും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം വികസനപദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍,ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവയാല്‍ സമ്പന്നമാകും.
കേരള നിര്‍മ്മിതി പ്രദര്‍ശന ദിവസങ്ങളിലൂടെ..
ജനുവരി 29 ന് പ്രധാന വേദിയില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദര്‍ശനം നടക്കും. ഇതിനു പുറമെ രാവിലെ 10 മുതല്‍ 12.30 വരെ സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചര്‍ച്ചയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് നയിക്കുന്ന പ്രശ്‌നോത്തരി നടക്കും. രണ്ട് പേരടങ്ങുന്ന ടീമുകളായി വേണം മത്സരത്തില്‍ പങ്കെടുക്കാന്‍. ഒരു സ്‌കൂളില്‍ നിന്ന് ന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം കരുതണം.രാത്രി ഏഴ് മണിക്ക് കലാസന്ധ്യയും നടക്കും.
മാധ്യമവേദിയില്‍ രാവിലെ 10 മുതല്‍ 12.30 ന് കോളേജ് വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണവും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപന്യാസ മത്സരവും നടക്കും. ഉച്ചയ്ക്ക് രണ് മണി മുതല്‍ അഞ്ച് മണി വരെ വിവിധ വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ നടക്കും.
ജനുവരി 30 ന് രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദര്‍ശനം നടക്കും. ഇതിനു പുറമെ രാവിലെ 10 മണി മുതല്‍ ജില്ലയിലെ എം.എല്‍മാര്‍,വകുപ്പധ്യക്ഷന്മാാര്‍,കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും ഉച്ചയ്ക്ക് രണ്ട് മണി ക്ക് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഐ.എ.എസ്. ജില്ലയുടെ 10 വികസന പദ്ധതികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജില്ലയിലെ പുതുതലമുറയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ കാസര്‍കോടിന്റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. വൈകുന്നേരം ആറ് മണി മുതല്‍ കലാസന്ധ്യയും നടക്കും.