തിരുവനന്തപുരം: ലോക കേരളസഭകൊണ്ട് സാധാരണ പ്രവാസികൾക്കും കേരളീയർക്കും ഒരു ഗുണവും ഉണ്ടാവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കണമെങ്കിൽ പണം കൊടുക്കണമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്ത ഏർപ്പാടാണെന്നും ലോക കേരളസഭ ധൂർത്താണെന്നും വരേണ്യവർഗത്തിനുവേണ്ടിയുള്ള ഏർപ്പാടാണെന്നും മനസിലാക്കി യതോടെയാണ് കഴിഞ്ഞ രണ്ടുവർഷവും പ്രതിപക്ഷം ബഹിഷ്കരിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.ബക്കറ്റ് പിരിവിന്റെ പുതിയ പതിപ്പാണ് സ്പോൺസർഷിപ്പ് എന്ന പേരിൽ നടത്തുന്നതെന്നും ആളുകൾ വൈകിട്ട് പോയിരിക്കുന്ന ടൈംസ് സ്ക്വയറിൽ സമ്മേളനം നടത്തുന്നു എന്ന് പറഞ്ഞാൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.