കെ എം സി സി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്ബയിന്‍ ഡിസംബർ 15 ന് അവസാനിക്കും .

37

റിയാദ് : സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്ബയിന്‍ ഡിസംബർ 15 ന് അവസാനി ക്കുമെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സഊദിയിലെ മണലാരണ്യത്തില്‍ ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര്‍ത്തിരിവുകള്‍ക്കതീതമായി ചേരാവുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. കോവിഡ് കാലത്ത് സഊദിയില്‍ മരിച്ച അമ്ബതോളം പേര്‍ക്ക് കെഎംസിസിയുടെ ഈ പദ്ധതി ആശ്വാസം പകര്‍ന്നിരുന്നു.

കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച കാമ്ബയിന്‍ പ്രതികൂല സാഹചര്യത്തിലും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇനിയും പദ്ധതി യില്‍ ചേരാന്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള കെഎംസിസി കമ്മിറ്റികളുമായി ബന്ധപ്പെട്ട് ചേരാന്‍ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. പദ്ധതിയില്‍ നേരത്തെ അംഗങ്ങളായ വര്‍ക്ക് തങ്ങളുടെ അംഗത്വം പുതുക്കാന്‍ www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സാധിക്കും.

കെഎംസിസിയുടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴില്‍ നടക്കുന്ന കാമ്ബയിനില്‍ സാധാരണക്കാരായ പ്രവാസി കളാണ് ചേരുന്നത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന പദ്ധതിയില്‍ അംഗങ്ങളായിരുന്ന മുന്നൂറോളം പേര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടക്ക് മരണമടഞ്ഞിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്കും അംഗങ്ങളായവര്‍ക്കുള്ള ചികിത്സാ ആനുകൂല്യ ങ്ങളുമായി ഇരുപത് കോടിയോളം രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു .

സര്‍ക്കാരുകളില്‍ നിന്ന് പോലും യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎംസിസിയുടെ ഈ കര്‍മ്മ പദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായതെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, വര്‍ക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ,ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ, സുരക്ഷാപദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്, കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവര്‍ പറഞ്ഞു.

സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച്‌ കെഎംസിസി കേരള ട്രസ്റ്റ് എന്ന പേരില്‍ റെജിസ്‌ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്.

NO COMMENTS