കാസറകോട് : ലോക്ക് ഡൗണ്‍ സമയത്ത് പരിക്കേറ്റ അതിഥിത്തൊഴിലാളിക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി തൊഴില്‍ വകുപ്പ്. അടുക്കത്തബയല്‍ ദേവര്‍ഗുഡെയിലെ നിര്‍മ്മാണ സ്ഥലത്തിനോട് ചേര്‍ന്നുള്ള തമസസ്ഥലത്ത് നിന്ന് പരിക്കേറ്റ ഉത്തര്‍പ്രദേശ് സ്വദേശിയായ നന്ദലാല്‍ ചൗഹാനാണ് തൊഴില്‍ വകുപ്പിന്റെ ഇടപെലില്‍ ചികിത്സ ലഭിച്ചത്. നിര്‍മ്മാണ സ്ഥലത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കമ്പി കുത്തിക്കയറി ആഴത്തില്‍ മുറിവുണ്ടായി.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ആശുപത്രിയിലെത്താന്‍ മറ്റൊരു വഴിയും കാണാതായതോടെ തൊഴില്‍ വകുപ്പിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് സഹായം തേടി.ഉടന്‍തന്നെ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ സുനില്‍ തോമസ്, ജില്ല ലേബര്‍ ഓഫീസര്‍ സി കേശവന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം ജയകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തുകയും നന്ദലാലിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
മരുന്നുകള്‍ വാങ്ങി നല്കി തിരികെ താമസ സ്ഥലത്ത് എത്തിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്.ഏതാനും വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്തുവരുന്നയാളാണ് നന്ദലാല്‍ ചൗഹാന്‍.