റമദാനിലെ അവസാനത്തെ പത്ത്

651

രാത്രി ‘ഹയാത്താക്കുക’ അഥവാ, രാത്രി കാലത്ത് ഇബാദത്തുകളില്‍ വ്യാപൃതനാകുക എന്നത് റമദാൻ മാസത്തിൽ നബി(സ)യുടെ രീതിയായിരുന്നു. അവസാന പത്തിലായിരുന്നു അത് കൂടുതല്‍ കൃത്യതയോടെ അനുഷ്ഠിച്ചത്.

റമദാനിലെ അവസാനത്തെ പത്തിൽ മുഹമ്മദ് നബി(സ) മറ്റു കാലങ്ങളെ അപേക്ഷിച്ച് ഇബാദ ത്തുകളില്‍ മുഴുകിയിരുന്നുവെന്ന് ഹദീസുകൾ വ്യക്തമാക്കുന്നു . അവസാനത്തെ പത്തിൽ കൃത്യനിഷ്ടയുടെ കാര്യത്തിൽ സജീവമായിരുന്നു.

ലൈലത്തുൽ ഖദ്ർ (നിർണ്ണയിക്കപെട്ട രാത്രി )

തീർച്ചയായും നാം ഇതിനെ ( ഖുർആനിനെ ) നിർണയത്തിൻറെ രാത്രിയിൽ അവതരിപ്പിച്ചി രിക്കുന്നു. നിർണയ ത്തിന്റെ രാത്രി എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമ മാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചു മുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാന മത്രെ.ലൈലത്തുല്‍ ഖദ്ർ ആയിരം മാസങ്ങളേ ക്കാള്‍ പുണ്യമുള്ള രാവിനെ ഉറപ്പായും ലഭിക്കുന്ന തിന് വേണ്ടി കൂടിയായിരുന്നു അവസാനപത്ത് തിരഞ്ഞെടുത്തത്.

റമദാനിലെ ഏത് ദിവസത്തിലാണ്‌ ലൈലത്തുൽ ഖദ്‌ർ എന്ന് പ്രവാചകൻ കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരിക്കൽ പ്രവാചകൻ, എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പി ക്കാൻ തുനിഞ്ഞു . പക്ഷെ പിന്നീടാ അറിവ് മറയ്ക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണു ണ്ടായത്. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21,23,25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ നിർദ്ദേശിച്ചിട്ടു ള്ളത്. ഈ ദിവസം എന്നാണെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ രാവിനെ പ്പറ്റി പ്രവാചകൻ പറഞ്ഞ ചന്ദ്രന്റെ സവിശേഷത കൾ[5] അടിസ്ഥാനമാക്കി റമദാൻ 27നാണെ ന്നും അഭിപ്രായങ്ങളുണ്ട്.

കുടുംബത്തോടൊപ്പം കഴിയുന്നത് ഉപേക്ഷിച്ച് ഇബാദത്തുകളില്‍ മുഴുകും എന്നാണത്. കുടുംബത്തില്‍ നിന്ന് അകലം പാലിച്ച് ഇബാദത്തില്‍ മുഴുകിയിരുന്ന നബി(സ) രാത്രി മുഴുവന്‍ ഇബാദത്തില്‍ തന്നെയായിരിക്കും. ആദ്യ രണ്ട് ഭാഗങ്ങളായ ഇരുപത് ദിവസങ്ങളിലെ രാത്രികാലത്ത് നബി(സ) നിസ്‌കാരവും ഉറക്കവും നടത്തിയിരുന്നു. അവസാന പത്ത് ദിവസങ്ങളില്‍ നബി(സ) അരയുടുപ്പ് മുറുക്കിയുടുക്കും. രാത്രികളെ സജീവമാക്കും. കുടുംബത്തെ വിളിച്ചു ണര്‍ത്തും. മൂന്ന് കാര്യങ്ങള്‍ നബി(സ) അവസാനത്തെ പത്തില്‍ ചെയ്തിരുന്നു. സ്വന്തം ഇബാദത്ത് ചെയ്യുന്നതി നും കുടുംബത്തെ നല്ല കാര്യങ്ങള്‍ ചെയ്യിക്കുന്നതിനുമായിരുന്നു

ഇഅ്തികാഫ്, ഖുര്‍ആന്‍ പാരായണം, നിസ്‌കാരം തുടങ്ങിയവ യാണ് രാത്രി കാലങ്ങളില്‍ നടക്കുന്ന ഇബാദത്തുകള്‍. ഇതിലെല്ലാം നബി(സ)യുടെ മാതൃകയുണ്ട്. സല്‍ഗുണങ്ങളുടെയെല്ലാം ചുരുക്കെഴുത്താണ്‌ തഖ്‌വ. നിങ്ങള്‍ അല്ലാഹുവിന്‌ തഖ്‌വയുള്ളവ രാകുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം.

അല്ലാഹു തഖ്‌വയുള്ളവരോടൊപ്പമാണ്‌. വ്യക്തിയുടെ അതിസൂക്ഷ്‌മമായ ജീവിതത്തില്‍ പോലും ഇടപെട്ട്‌ ശുദ്ധീകരണത്തിന്റെ പുതുമഴ ചൊരിയുക യാണ്‌ അല്ലാഹു ചെയ്യുന്നത്‌. അല്ലാഹു വഴികാണിക്കുന്നു; മനുഷ്യന്‍ വഴിമറക്കുന്നു. ഈ മറവിയെയാണ്‌ ഇബാദത്തുകള്‍ ചികിത്സിക്കുന്നത്‌.ഓരോന്നിനും വളരാന്‍ ഓരോ സീസണുണ്ട്‌. തഖ്‌വയുടെ സീസണാണ്‌ റമദാന്‍.

NO COMMENTS