നിയമ പരിഷ്‌ക്കരണ കമ്മിഷൻ കരട് ബില്ലും, ശുപാർശയും സമർപ്പിച്ചു

102

തിരുവനന്തപുരം : കേരള നിയമ പരിഷ്‌കരണ കമ്മിഷന്റെ ആറാമത് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പൊതുമുതൽ നശിപ്പിക്കുന്ന വരിൽ നിന്നും നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വില ഈടാക്കി എടുക്കുന്നതിനും പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വിലയോ ബാങ്ക് ഗാരന്റിയോ പ്രതികളെക്കൊണ്ട് കോടതിയിൽ കെട്ടിവയ്പ്പിക്കുന്നതിനും/ ഹാജരാക്കിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന പ്രിവൻഷൻ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പർട്ടി (കേരള ഭേദഗതി) ബിൽ 2019 ഉൾപ്പെടുത്തിയാണ് ആറാമത് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

ക്രിമിനൽ ലോ ഭേദഗതി ആക്ട് 1908, 1932 എന്നിവ തിരു-കൊച്ചിയിൽ പ്രാബല്യത്തിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് സർക്കാർ ആവശ്യപ്പെട്ട ശുപാർശയും കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു.

NO COMMENTS