ദില്ലി: ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ജൂണ്‍ 27 മുതല്‍ കാണാതായ വിദ്യാര്‍ത്ഥി യാഷ് റസ്തോഗി എന്ന 21 കാരനായ നിയമവിദ്യാര്‍ഥിയെ യാണ് കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി അഴുക്ക് ചാലില്‍ എറിഞ്ഞത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഷവേജ്, ഇമ്രാന്‍, സല്‍മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ പുറത്തുപോയ വിദ്യാര്‍ഥിയെ പിന്നീട് കാണാതാകുക യായിരുന്നു.
അന്വേഷണത്തില്‍ വിദ്യാര്‍ഥി പ്രതികളുടെ അടുത്തെ ത്തിയതായി തെളിഞ്ഞു. പിന്നീട് വിദ്യാര്‍ഥിയുടെ൬ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ അഴുക്കു ചാലിലാണ് കണ്ടെത്തിയത്.
250-ലധികം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.