തിരുവനന്തപുരം : ബിജെപിയെ അധികാരഭ്രഷ്ടമാക്കുക എന്ന ഉയര്‍ന്ന രാഷ്ട്രീയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അടുത്ത പ്രധാനമന്ത്രി ഏതായാലും നരേന്ദ്രമോദി അല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പരാജയപ്പെടുമ്ബോള്‍ ഒരു കക്ഷിക്ക് മാത്രമായി ഭൂരിപക്ഷം കിട്ടില്ല. രാജ്യത്തെ നയിക്കുന്നത് ആരാകണം എന്ന തീരുമാനത്തില്‍ ജനപക്ഷത്ത് നില്‍ക്കുന്ന സ്വാധീനമാകുന്ന രീതിയില്‍ ഇടത് അംഗങ്ങളുടെ എണ്ണം പാര്‍ലമെന്റില്‍ ഉണ്ടാകണം. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം സംരക്ഷിക്കണം, കോര്‍പ്പറേറ്റ് കൊള്ള തടയണം, മതന്യൂനപക്ഷ വിഭാഗങ്ങള്‍ സംരക്ഷിക്കണം. ആ രാഷ്ട്രീയമാവും ഇടതുപക്ഷവും സിപിഎമ്മും ജനങ്ങള്‍ക്ക് മുമ്ബില്‍ വയ്ക്കുക എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ശരിയുത്തരം കണ്ടെത്താനാകാത്തതുകൊണ്ട് വര്‍ഗ്ഗീയത തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബിജെപി ശ്രമിക്കും. പക്ഷേ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്താന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.