തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മവിശ്വാസത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും മണ്ഡലം കമ്മിറ്റികള്‍ ഈ മാസം 14ഓടെ രൂപീകരിക്കും. 17ന് അസംബ്ലി മണ്ഡലം കമ്മിറ്റികളും 20 ബൂത്ത് കമ്മിറ്റികളും രൂപീകരണം പൂര്‍ത്തിയാകും. സ്ഥാനാര്ഥികള്വോട്ടര്മാരെ കണ്ടുള്ള പ്രചരണങ്ങള്‍ ഇന്നലെത്തന്നെ തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. എന്‍ഡിഎയ്ക്കും യുഡിഎഫിനും സ്ഥാനാര്‍ഥികളെപ്പോലും തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല- കോടിയേരി പറഞ്ഞു.