തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. പാല മുനിസിപ്പാലിറ്റിയിലും ആദ്യ സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് മുന്നിലാണ്.
മുനിസിപ്പാലിറ്റികളിലെ ഫല സൂചനകളാണ് ആദ്യ മിനിറ്റുകളില്‍ പുറത്തുവരുന്നത്.വര്‍ക്കല, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികളിലെ ആദ്യ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വര്‍ക്കലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കുന്നതാണ് ആദ്യ ഫലസൂചനകള്‍.