തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആകെയുള്ള 140 ല്‍ 90 നിയമസഭ സീറ്റുകളിലും മുന്നിലെത്തി. ആകെയുള്ള 140 സീറ്റുകളില്‍ 50 മുതല്‍ 53 വരെ സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബിജെപിയാകട്ടെ ഒറ്റ മണ്ഡലത്തില്‍ മാത്രമാണ് മുന്നില്‍. സിറ്റിങ് സീറ്റായ നേമത്ത് ഒന്നാമതാണ് ബിജെപി.കൊല്ലത്ത് ചവറ മണ്ഡലം മാത്രമാണ് യുഡിഎഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്.
വടക്കന്‍ കേരളത്തില്‍ മലപ്പുറവും, മധ്യകേരളത്തില്‍ എറണാകുളവും മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാവുന്ന കണക്കുകളുള്ളത്. മറ്റ് ജില്ലകളിലെല്ലാം ഇടതുമുന്നണിക്ക് വന്‍വിജയം നല്‍കിയിരിക്കുകയാണ് വോട്ടര്‍മാര്‍.തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ കണക്ക് കൂട്ടുമ്ബോഴാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞത്.തൃശ്ശൂര്‍ ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ സമ്ബൂര്‍ണ ആധിപത്യമാണ്. ഏക യുഡിഎഫ് മണ്ഡലമായ വടക്കാഞ്ചേരിയടക്കം എല്‍ഡിഎഫാണ് മുന്നിലുള്ളത്. ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശ്ശൂരും കൊടുങ്ങല്ലൂരും എല്‍ഡിഎഫാണ് മുന്നില്‍.
യുഡിഎഫിന്റെ കോട്ടയായിരുന്ന കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും എല്‍ഡിഎഫിനെ കൈപിടിച്ചുയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തു.