പാലക്കാട് : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പട്ടാമ്പി- പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് സെപ്തംബര്‍ 17, 20, 24 തീയതികൡ രാവിലെ എട്ട് മുതല്‍ യഥാക്രമം സെപ്തംബര്‍ 18, 21, 25 വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.
സെപ്തംബര്‍ 17 ന് പട്ടാമ്പി- പള്ളിപ്പുറം റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൊപ്പം- മുതലമട വഴി പോകേണ്ടതാണ്. സെപ്തംബര്‍ 20 ന് പെരുമുടിയൂര്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി- ശങ്കരമംഗലം റോഡ് വഴിയും സെപ്തംബര്‍ 24 ന് പട്ടാമ്പി- പള്ളിപ്പുറം വഴി പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി- വെള്ളിയാങ്കല്ല് പാലം- പള്ളിപ്പുറം റോഡ് മാര്‍ഗം പോകണമെന്നും അധികൃതര്‍ അറിയിച്ചു.