ലോക്ഡൗൺ ജൂണ് 30 വരെ നീട്ടി.

108

ന്യൂഡൽഹി : കോവിഡ് 19 നെ തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂണ് 30 വരെ നീട്ടി. കണ്ടെയിമെൻറ് സോണുകളിൽ മാത്ര മാണ് കർശന നിയന്ത്രണം ഉണ്ടാവുക. ജൂണ് എട്ടു മുതൽ മറ്റിടങ്ങളിൽ വിപുലമായ ഇളവുകളും പ്രഖ്യാപിച്ചു.

സംസ്ഥാനം കടന്നും ജില്ല കടന്നും യാത്രയ്ക്ക് അനുമതിയുണ്ട്. സാഹചര്യങ്ങള് വിലയിരുത്തി സംസ്ഥാന സര്ക്കാര് നിയന്ത്രണം ഏര്പ്പെടുത്തണമെന്നും കേന്ദ്ര നിര്ദ്ദേശത്തിലുണ്ട്. മുന്കൂര് അനുമതിയോ ഈ പാസോ വേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. രാത്രി 9 മുതല് രാവിലെ അഞ്ച് വരെയുള്ള യാത്രാ നിരോധനം തുടരും.

ആദ്യഘട്ടത്തില് ജൂണ് എട്ടുമുതല് പൊതുജനങ്ങള്ക്കായി ആരാധനാലയങ്ങള്, ഹോട്ടലുകള്, റെസ്റ്റോറന്റുകള്, സേവനവുമായി ബന്ധപ്പെട്ട മറ്റുസർവ്വീസുകൾ , ഷോപ്പിങ് മാളുകള് എന്നിവ തുറന്നു പ്രവര്ത്തിക്കും. പൊതുസ്ഥലങ്ങള് തുറക്കുമ്പോൾ പാലിക്കേണ്ട മാര്ഗനിര്ദേശങ്ങള് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്ച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടന് പ്രസിദ്ധീകരിക്കും..

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറക്കുക.ഇക്കാര്യത്തില് സംസ്ഥാന സര്ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം

NO COMMENTS