ദുബൈ: തിരുവനന്തപുരം ലുലു ഷോപിങ് സെന്റര്‍ ഈ വര്‍ഷം അവസാനം തുറക്കണമെന്നാണ് ആഗ്രഹമെന്ന് എം.എ. യൂസുഫലി. അബൂദബിയില്‍ മീഡിയ മജ്ലിസില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . കോവിഡ് മൂലമാണ് തുറക്കാൻ വൈകിയ തെന്നും അദ്ദേഹം പറഞ്ഞു . ലഖ്നോയിലെ ഹൈപ്പര്‍മാര്‍ക്കറ്റും പണി പൂര്‍ത്തിയായി. ജമ്മു, നോയ്ഡ എന്നിവിടങ്ങളിലെ ഫുഡ് പ്രോസസിങ് യൂനിറ്റുകളുടെ ഡിസൈനിങ് കഴിഞ്ഞു. കോട്ടയം, തൃശൂര്‍, കോഴിക്കോട് ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മാണത്തിെന്റ പ്രാരംഭപ്രവര്‍ത്തനം തുടങ്ങി.
കോവിഡ് തുടങ്ങിയ ശേഷം 26 ഹൈപ്പര്‍മാര്‍ക്കറ്റും സൂപ്പര്‍മാര്‍ക്കറ്റുമാണ് ലുലു തുറന്നത്. ഇതില്‍ 15 എണ്ണവും തുറന്നത് ഈ വര്‍ഷമാണ്. നാല് ഇ-കോമേഴ്സ് സെന്റര്‍ തുടങ്ങി. ലുലുവിലെ 57,950 ജീവനക്കാരില്‍ 32,000 പേര് ഇന്ത്യക്കാരാണ്. 29,460 മലയാളികളുണ്ട്. കോവിഡ് എത്തിയശേഷം 3418 പുതിയ ജീവനക്കാരെത്തി. ഒന്നര വര്‍ഷത്തിനുള്ളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനാണ് പദ്ധതി- അദ്ദേഹം പറഞ്ഞു.