ഏനാന്തി (മലപ്പുറം): ഖത്തറില്‍ വ്യവസായിയായ അരീക്കോട് കുനിയില്‍ അഹമ്മദ് ഇഖ്ബാല്‍ കവളപ്പാറയിലെ കരളലിയിക്കുന്ന രംഗങ്ങള്‍ കണ്ടപ്പോഴാണ് ഇവര്‍ക്ക് കഴിയുന്ന സഹായം ചെയ്തേ മതിയാകൂ എന്ന് തീരുമാനിച്ചത്. അങ്ങനെയാണ് കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ട മുഴുവന്‍പേര്‍ക്കും വീടുവെക്കാന്‍ കാരാട് ടൗണിലെ തന്റെ കണ്ണായ സ്ഥലം വാഗ്‌ദാനം ചെയ്തത്.
കവളപ്പാറയില്‍ ഒരുപ്രദേശത്തെ മുഴുവന്‍ മരണം വിഴുങ്ങിയ വാര്‍ത്തകളും ദൃശ്യങ്ങളും തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് വീടുവെക്കാന്‍ സുരക്ഷിതമായ സ്ഥലം കിട്ടലാണ് പ്രശ്നം. ഇതു മനസ്സിലാക്കിയാണ് സ്ഥലം നല്‍കാന്‍ നിശ്ചയിച്ചത്. ഉടന്‍തന്നെ തന്റെ സുഹൃത്തായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ ഫോണില്‍വിളിച്ച് അക്കാര്യം അറിയിച്ചു.പ്രതിനിധിയായി മുജീബ് പുളിക്കലിനെയും സംഘത്തെയും കൂടെ അയച്ച് സ്ഥലം കാണിച്ചുകൊടുക്കുകയുംചെയ്തു. തഹസില്‍ദാറെയും കളക്ടറെയും രേഖാമൂലം സന്നദ്ധത അറിയിച്ചു. കവളപ്പാറയിലും ഏനാന്തിയിലും നടന്ന പരിപാടികളില്‍ മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചു.
ഇത് കരുണയുടെ മാജിക്കാണ് – ഹൃദയത്തില്‍ കരുണയുള്ളവര്‍ക്കേ ഇങ്ങനെയൊക്കെ ചെയ്യാനാവൂ’ -കാരാട് ടൗണിലെ വിശാലമായ വളപ്പില്‍ നില്‍ക്കുമ്ബോള്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് തന്റെ സുഹൃത്തിനെക്കുറിച്ച് അഭിമാനം മാത്രം.
,