പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിനോട് അനുബന്ധിച്ചുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. നിരോധനാജ്ഞ തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമായിട്ടില്ല. 144 പ്രഖ്യാപിച്ചതുവഴി തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനായെന്നും കളക്ടര്‍ പറഞ്ഞു.