തിരുവനന്തപുരം: അമിത മദ്യപാനത്തെ തുടർന്ന് പാലോട് ബീവറേജസ് ഔട്ട്ലറ്റിന് മുന്നിലെ റോഢരികില്‍ ബോധംകെട്ട് വീണു കിടന്നയാള്‍ കാര്‍ കയറി മരിച്ചു. ബീവറേജസില്‍ നിന്ന് മദ്യം വാങ്ങാനെത്തിയവര്‍ കാര്‍ പിറകിലേക്ക് എടുത്തപ്പോള്‍ നിലത്തുകിടന്ന സുന്ദരന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപ കടം നടന്നത്. കരിമണ്‍ കോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയില്‍ താമസിക്കുന്ന സുന്ദരന്‍ ആണ് മരിച്ചത്. 52 വയസ്സാ യിരുന്നു.
സുന്ദരന്റെ കുടുംബ ത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അപകടത്തിന് കാരണമായ വാഹനം കസ്റ്റഡിയിെലുടുത്തു. അപകട സമയത്ത് വാഹനമോടിച്ചിരുന്നയാള്‍ ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.
പിറകില്‍ ആള്‍ കിടപ്പുണ്ടെന്ന് ആളുകള്‍ വിളിച്ച് പറഞ്ഞെങ്കിലും കേട്ടില്ലെന്നാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ .