ഉപ്പള: കാർഷിക കടങ്ങൾ എഴുതിത്തള്ളുക, മത്സ്യ തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുക, അന്യ സംസ്ഥാനത്തുനിന്നുള്ള മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുക, ക്വറന്റൈൻ സൗകര്യ മൊരുക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള എ ഇ ഒ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷദ് വോർക്കാടി ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഓ. എം. റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സത്യൻ സി ഉപ്പള അധ്യക്ഷം വഹിച്ചു.
പി. എം. കാദർ, വി. പി. മഹാരാജൻ, ആരിഫ് മച്ചംപാടി തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹ്യ അകലം പാലിച്ചും, കോവിഡ് നിബന്ധനകൾ പാലിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്.