തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകളും ദർശനവും താൽക്കാലികമായി നിർത്തിവച്ചു. ശനിയാഴ്ച ദർശനം അനുവദിക്കില്ല. ശനിയാഴ്ചയിലേക്ക് ബുക്ക് ചെയ്ത രണ്ട് വിവാഹങ്ങൾ മാത്രം നടത്തും. ഈ മാസം 15 ന് നടക്കേണ്ടിയിരുന്ന മേൽശാന്തി നിയമന അഭിമുഖവും റദ്ദാക്കിയാതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേകാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടയെന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താൽക്കാലികമായി വീണ്ടും അടച്ചത്. ജൂൺ 22 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉപദേവ കലശം നടത്തും.
ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, ഭരണസമിതിയംഗങ്ങളായ എ വി പ്രശാന്ത്, കെ അജിത്ത്, കെ വി ഷാജി, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ എസ് വി ശിശിർ എന്നിവർ പങ്കെടുത്തു.