ബദിയടുക്ക പോലീസ് സ്റ്റേഷന് സമീപം വൻ കവർച്ച നടന്നത് നാട്ടുകാർ പരിഭ്രാന്തിയിൽ

90

ബദിയടുക്ക: പോലീസ് സ്റ്റേഷന് സമീപത്തുള്ള വീട്ടിൽ വൻ കവർച്ച നടന്നതിൽ പരിഭ്രാന്തിയിലായിരിക്കുകയാണ് നാട്ടുകാർ. ഇവിടെയാണ് വിശാലമായ വീടുള്ള കവർച്ചയ്ക്കിരയായ ശ്രീനിവാസ റാവു വർഷങ്ങളായി താമസി ക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ വീടുകളാണ് സമീപത്ത് അധികവും. .കവർച്ച നടത്തി രക്ഷപ്പെടാൻ 3 ഭാഗങ്ങളിലേക്ക് പോകാവുന്ന റോഡാണ് വീടിന് മുന്പിലുള്ളത്.

ഇവിടെ നിന്നും 100 മീറ്ററോളം ദൂരത്താണ് പോലീസ് സ്‌റ്റേഷൻ. ഇതിന്റെ മുൻവശത്ത് ഒഴിഞ്ഞ പറമ്പുണ്ട്. അനധി കൃത മധ്യ വില്പനയും ഇവിടെയുണ്ട്. ഓഹരിഎടുത്ത് മദ്ധ്യം കഴിക്കുന്നവരും ഇവിടെയെത്താറുണ്ട്. ടൗണിലാ ണെങ്കിലും പോലീസിന്റെ ശ്രദ്ധ പെട്ടെന്ന് പതിയില്ല എന്ന് മനസിലാക്കിയാവും കവർച്ച എളുപ്പമാക്കിയതെന്ന് കരുതുന്നത്.

NO COMMENTS