കൊച്ചി: മരടിലെ ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ഫ്ലാറ്റുകള്‍ പൊളിക്കു ന്നതിനുള്ള തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിൽ യോഗം ചേരും. ജില്ല കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള സബ്കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തല്‍ പങ്കെടുക്കും.
ഒഴിഞ്ഞു പോയ മുഴുവന്‍ പേരും ഇത് സംബന്ധിച്ച രേഖകള്‍ കൊപ്പറ്റാത്തിനാല്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നഗരസഭക്ക് സമര്‍പ്പിക്കാനായിട്ടില്ല. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നഗരസഭ അധികതര്‍ പറഞ്ഞു. ഫ്ലാറ്റുകളിലുണ്ടായിരുന്ന താമസക്കാര്‍ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.