പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നത് ; മുഖ്യമന്ത്രി

13

ന്യഡല്‍ഹി : സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന്‌ ഇടയാക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ മന്ത്രിയേയും കാണാന്‍ കഴിഞ്ഞു. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാടാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗതാഗത രംഗത്ത് കേരളം ഒട്ടേറെ പ്രശ്‌നം നേരിടുന്നു. വേഗതയുള്ളതും സുരക്ഷിതവുമായ ഗതാഗത സംവിധാനം കേരളത്തില്‍ വേണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്.

ആധുനിക കാലത്തെ സൗകര്യവുമായി തട്ടിച്ചുനോക്കിയാല്‍ നമ്മുടെ നാട്ടിലെ സൗകര്യം വളരെ അപര്യാപ്‌ത‌മാണ്. ഉയര്‍ന്ന വാഹന സാന്ദ്രതയും വളവുകളുടെ ആദിക്യവും ഭൂപ്രകൃതി കാരണമുള്ള വലിയ കയറ്റിറക്കങ്ങളും റോഡ് ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്നു. പരിസ്ഥിതി സൗഹൃദവും ഊര്‍ജക്ഷമതയുള്ള സുസ്ഥിര യാത്രാ സംവിധാനവും ഭാവിയെ സംബന്ധിച്ച് അതി പ്രധാനമാണ്- അദ്ദേഹം വ്യക്തമാക്കി

യാത്രയ്ക്ക് വേണ്ടിവരുന്ന അധിക സമയമാണ് ഏറ്റവും പ്രധാനം. കേരളത്തില്‍ റോഡ് ഗതാഗതത്തിന് വേഗത 40 ശത മാനം കുറവും റെയില്‍ ഗതാഗതത്തിന് 30 ശതമാനം കുറവുമാണ്.പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സംവിധാനം ഭാവിയുടെ ആവശ്യമാണ്

ദേശീയ പാതാ വികസനം നടക്കില്ല എന്നായിരുന്നു നാടിന്റെ പൊതുബോധം, എന്നാല്‍ അത് യാഥാര്‍ഥ്യമായി. എന്‍എച്ച് 66നായുള്ള ഭൂമി 92 ശതമാനവും ഏറ്റെടുത്തു. 45 മീററര്‍ വീതയുള്ള ദേശീയ പാത വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS