പത്തനംതിട്ട : യുവതികള്‍ പതിനെട്ടാം പടി ചവിട്ടാന്‍ എത്തിയാല്‍ നട അടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ നിര്‍ദ്ദേശം പാലിക്കുമെന്ന് തന്ത്രി അറിയിച്ചു. അതെ സമയം തങ്ങള്‍ പിന്നോട്ടില്ലെന്ന് മനീതി അംഗങ്ങള്‍ അറിയിച്ചു. നാല്‍പതുപേരുള്ള സംഘത്തിലെ പതിനൊന്ന് പേരാണ് പമ്പയിലുള്ളത്. ഇവരെ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്.
അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം. ഇക്കാര്യം പൊലീസിനെ അറിയിച്ചു. പ്രതിഷേധക്കാര്‍ പമ്പ ഗണപതിക്ഷേത്രത്തില്‍ നിന്ന് സന്നിധാനത്തേക്കുള്ള രണ്ട് വഴികളും തടസപ്പെടുത്തി നിലയുറപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ തന്നെയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.