തിരുവനന്തപുരം: ലഹരിവിൽപ്പന സംഘത്തിൽപ്പെട്ട യുവാക്കൾ വെള്ളനാട്ട് കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ഡ്രൈവ റെയും കണ്ടക്ടറെയും വലിച്ചിറക്കി ക്രൂരമായി മർദിച്ചു. വെള്ളിയാഴ്ച വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി വിത്തിൽ വന്നിരുന്നു. ഇവർക്ക് കെ. എസ്. ആർ.ടി.സി. ബസ് ഡ് നൽകിയെങ്കിലും യുവാക്കൾ ഡ്രൈവർക്ക് നേരെ അസഭ്യം പറഞ്ഞു.
പിന്നാലെ ബസിന്റെ ബോഡിയിൽ ഇടിക്കുകയും ബസിന് കുറുകെ ബൈക്ക് നിർത്തി അക്രമം അഴിച്ചുവിടുകയു മായിരുന്നു. ഡ്രൈ വറെയാണ് ആദ്യം ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചത്. ഇത് കണ് തടയാനെത്തിയ കണ്ടക്ടറെയും ആക്രമിച്ചു. മർദനത്തിനൊടുവിൽ കണ്ടക്ടറെ സമീപത്തെ തൊട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയി ലെടുത്തിട്ടുണ്ട്.