ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവഹിക്കും .

135

തിരുവനന്തപുരം : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥിനികളുടെ ആർത്തവകാല ശുചിത്വം പഠനവേളയിൽ കൃത്യമായി പാലിക്കുന്നതിനും അതുവഴി അവരുടെ പ്രജനന ആരോഗ്യം പരിരക്ഷിക്കുന്നതിനും ഉദേശിച്ചു നടപ്പിലാക്കിയ ആവർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ 16) നടക്കും.

മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.എസ്.സലീഖ അധ്യക്ഷത വഹിക്കും. തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വനിതാ വികസന കോർപ്പറേഷൻ 2018-19 അധ്യായന വർഷത്തിൽ 1200 സ്‌കൂളുകളിൽ ഷീ പാഡ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റ് സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലേക്ക് വിദ്യാർത്ഥിനി വ്യാപിപ്പിച്ചു വരികയാണ്. പദ്ധതി നടപ്പാക്കിയ 250 സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ ശുചിത്വ അവബോധ പരിശീലനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റ് (HLF PPT) സഹകരണത്തോടെ കഴിഞ്ഞ അധ്യായന വർഷം പൂർത്തീകരിച്ചിരുന്നു.

NO COMMENTS