കാസറകോട് : പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കാലിച്ചാമരം വായനശാല പരിസരത്ത് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കന്നുകാലി പ്രദര്‍ശനം, ക്ഷീരകര്‍ഷക സംഗമം, ക്ഷീര വികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീര സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം, വിവിധ മത്സരങ്ങള്‍, സമ്മാനദാനം തുടങ്ങിയ പരിപാടികളും ക്ഷീര കര്‍ഷക സംഗമത്തില്‍ നടന്നു. പരപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷനായി.
എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരുന്നു.പരപ്പ ബ്ലോക്ക് തലത്തിലും ഗ്രാമ പഞ്ചായത്തു തല ങ്ങളിലും ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധ വിജയന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, , കെ. അനിത, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ചന്ദ്രന്‍,പഞ്ചായത്ത് മെമ്പര്‍ ഇ. ഉഷ,കാസര്‍കോട് അസിസ്റ്റന്‍ മില്‍ക് പ്രൊക്യുര്‍മെന്റ് ഓഫീസര്‍ പി ആന്റ് ഐ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.