പുസ്തകങ്ങളെപ്പറ്റിയും വായനയെപ്പറ്റിയും ഡോ. സുകുമാർ അഴീക്കോട് പല ഘട്ടങ്ങളിലായി എഴുതിയ പതിനാറു ഉപന്യാസങ്ങളുടെ സമാഹാരമായ ‘ വായനയുടെ സ്വർഗ്ഗത്തിൽ ‘ എന്ന പുസ്തകം സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ നവംബർ ആറ് ഉച്ചയ്ക്ക് 12 മണിക്ക് പ്രകാശനം ചെയ്യും.
നവംബർ 1-7 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് വായനയുടെ സ്വർഗ്ഗത്തിൽ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം കർമ്മം നടക്കുന്നത്.
വി. ദത്തൻ ആണ് പുസ്തകം ഏറ്റുവാങ്ങുന്നത്. സുകുമാർ അഴീക്കോട് ട്രസ്റ്റ് സെക്രട്ടറി ഡോ. പോൾ മണലിൽ സമാഹരിച്ച ഈ പുസ്തകം ഡോൺബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
മലയാളത്തിലെ പ്രസിദ്ധമായ ബാലകവിതകൾ, കുട്ടിക്കവിതകൾ പ്രസിദ്ധീകരിച്ച, മുതുകുളം പാർവ്വതി അമ്മ’ എന്ന ജീവചരിത്രത്തി ന്റെ കർത്താവും കേരള സർവകലാശാല സെനറ്റ് അംഗവും സുകുമാർ അഴീക്കോട് ട്രസ്റ്റ് അംഗവുമാണ് വി. ദത്തൻ.
അഴീക്കോട് ട്രസ്റ്റ് അംഗവും തിരുവനന്തപുരം നാഷണൽ കോളേജ് അസി. പ്രൊഫ. പള്ളിച്ചൽ സുരേഷ് കുമാറിന്റെ സാന്നിധ്യത്തി ലാണ് വായനയുടെ സ്വർഗ്ഗത്തിൽ എന്ന പുസ്തകം ഏറ്റുവാങ്ങുന്നത്.