കാസറകോട് : വോര്‍ക്കാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് വോര്‍ക്കാടി ഉല്‍ത്സവം 2020 സംഘടിപ്പിക്കുന്നു. ഫെബ്രവരി എട്ട്, ഒന്‍പത് തീയ്യതി കളില്‍ സംഘടിപ്പിക്കുന്ന വോര്‍ക്കാടി ഉല്‍ത്സവത്തിന്റെ ഭാഗമായി വിവിധ കലാ-സംസ്‌കാരിക പരിപാടികള്‍, സെമിനാരുകള്‍, മെഡിക്കല്‍് ക്യാമ്പ്, ഘോഷയാത്ര, തൊഴില്‍ മേള, കൃഷി മേള തുടങ്ങിയവ ഉണ്ടായിരിക്കും. വോര്‍ക്കാടിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, പ്രവൃത്തി ഉദ്ഘാടനവും വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും ഇതിന്റെ ഭാഗമായി നടക്കും.
ഫെബ്രവരി എട്ടിന് വൈകുന്നേരം അഞ്ചിന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വോര്‍ക്കാടി ഉത്സവം ഉദ്ഘാടനം ചെയ്യും. എം. സി ഖമറുദ്ദീന്‍ എംഎല്‍ എ അധ്യക്ഷനാകും. കര്‍ണ്ണാടക എം.എല്‍.എ യു.ടി കാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എ.കെ.എം അഷറഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഫെബ്രവരി ഒന്‍പതിന് വൈകുന്നേരം അഞ്ചിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും. വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അബ്ദുല്‍ മജീദ് അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, കര്‍ണ്ണാടക എം.എല്‍.എ രാജേശ് നായക് ഉളേപ്പാടി എന്നിവര്‍ മുഖ്യാഥിതിയായിരിക്കും